സൈബർ കുറ്റവാളികളെയും തീവ്രവാദികളെയും നേരിടുന്നത് വളരെ അനിവാര്യമാണെന്ന് ദുബൈ പൊലീസ് ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാനി ഖൽഫാൻ തമീം.
ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതിനായി പുതുതലമുറയിലെ വിദഗ്ധരെ റിക്രൂട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങൾ വലിയ അളവിൽ ഡിജിറ്റൽ മേഖലയിലേക്ക് മാറിയിരിക്കയാണ്. തീവ്രവാദികൾക്ക് ഇനി സ്ഫോടക വസ്തുക്കൾ ആവശ്യമായി വരില്ല. പകരം വിവര സംവിധാനങ്ങളെ നശിപ്പിക്കാനും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും ഇ-ബോംബുകൾ ഉപയോഗിക്കും.