ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും..

ലണ്ടൻ : ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. വൈറസ് ബാധമൂലം ഇന്നലെ 48 പേർകൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്.

ബ്രിട്ടനിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിനുള്ള നടപടികൾ അതിശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. ജനങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ നിയമനടപടികൾ ആരംഭിക്കുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here