ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു.ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ മുറൈഖിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അധികാരപത്രം കൈമാറി. പുതിയ ദൗത്യത്തില്‍ ആശംസ അറിയിച്ചതിനൊപ്പം ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പൂര്‍ണ പിന്തുണയും വിദേശകാര്യ സഹമന്ത്രി ഉറപ്പ് നല്‍കി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഡോ.ദീപക് മിത്തല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി ചുമതലയേറ്റത്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഡോ. ദീപക് മിത്തല്‍ ഇന്ത്യയുടെ മികച്ച നയതന്ത്രജ്ഞരില്‍ ഒരാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here