പരിക്കു പറഞ്ഞ്​ മൈതാനം വിടാമായിരുന്നിട്ടും ഹനുമ വിഹാരി- അശ്വിന്‍ കൂട്ടുകെട്ട്​ ഇന്ത്യക്ക്​ സിഡ്​നി മൈതാനത്ത്​ നല്‍കിയത്​ ആവേശ സമനില. ജയമുറപ്പിച്ച്‌​ റണ്‍മല മുന്നി​ല്‍വെച്ചും ഗാലറികളില്‍ കളികണ്ടുനിന്നവര്‍ക്ക്​ തെറി വിളിക്കാന്‍ അവസരം ആവര്‍ത്തിച്ചും ആസ്​ട്രേലിയ പതിനെട്ടടവും പയറ്റിയിട്ടും വലിയ സ്​കോറിലേക്ക്​ അനായാസം ബാറ്റുവീശിയ സന്ദര്‍ശകര്‍ കുറിച്ചത്​ തുല്യതകളില്ലാത്ത സമനില ‘വിജയം’. സ്​കോര്‍ ആസ്​ട്രേലിയ 338, 312/6, ഇന്ത്യ 244, 334/5.

സ്​കോര്‍ 100 കടക്കും മുമ്ബ്​ രണ്ടു വിലപ്പെട്ട വിക്കറ്റ്​ കളഞ്ഞ ഇന്ത്യന്‍ പടയെ അനായാസം വീഴ്​ത്താമെന്ന്​ കണക്കുകൂട്ടിയായിരുന്നു അഞ്ചാം ദിനം കംഗാരുക്കള്‍ ഇറങ്ങിയത്​. പരി​ക്കുമായി വലഞ്ഞ വിഹാരിയും കൂട്ടുകാരും ഏതു നിമിഷവും മടങ്ങുമെന്ന പ്രതീക്ഷ വന്നത്​ ബൗളര്‍മാരെ ഇരട്ടി ആവേശത്തിലാക്കി. പക്ഷേ, മൈതാനം സാക്ഷിയായത്​ മറ്റൊന്നിനായിരുന്നു.

407 റണ്‍സ്​ എന്ന വലിയ ലക്ഷ്യത്തിലേക്ക്​ മനഃസാന്നിധ്യത്തോടെ ബാറ്റുവീശിയ ഇന്ത്യന്‍ പട ശരിക്കും ഓസീസ്​ താരങ്ങളെ മാത്രമല്ല, നാലു നാള്‍ പരിഹാസവുമായി ഗാലറികള്‍ നിറഞ്ഞ നാട്ടുകാരെ കൂടി സ്​തബ്​ധരാക്കി. ആദ്യ ദിവസം രണ്ടു വിക്കറ്റ്​ പോയവര്‍ക്ക്​ തിങ്കളാഴ്​ച നഷ്​ടമായത്​ മൂന്നു വിക്കറ്റ്​ മാത്രം. മൂന്നു സെഷനിലുമായി പൊരുതി നിന്നത്​ 131 ഓവര്‍. 161 പന്ത്​ നേരിട്ട്​ 23 റണ്‍സുമായി വിഹാരിയും 128 പന്തില്‍ 39 റണ്‍സുമായി അശ്വിനും നങ്കൂരമിട്ടപ്പോള്‍ ഒരു ഓവര്‍ ബാക്കിനി​ല്‍ക്കെ കളിനിര്‍ത്താന്‍ കൈകൊടുത്ത്​ പവലി​യനിലേക്ക്​ മടങ്ങുക മാത്രമായിരുന്നു സ്​മിത്തിനും കൂട്ടര്‍ക്കും മുന്നിലെ പോംവഴി.

പരീക്ഷണങ്ങളുടെ ടെസ്​റ്റില്‍ സെഞ്ച്വറിക്ക്​ മൂന്ന്​ റണ്‍സ്​ മാത്രം അകലെ മടങ്ങിയ ഋഷഭ്​ പന്തായിരുന്നു ശരിക്കും താരം. 118 റണ്‍സ്​ മാത്രം നേരിട്ടായിരുന്നു പന്ത്​ വലിയ സ്​കോര്‍ നേടിയത്​. ചേതേശ്വര്‍ പൂജാരയും അര്‍ധശതകം കണ്ടു. 205 പന്തുകളിലായിരുന്നു പൂജാരയുടെ 77 റണ്‍സ്​.

കളി തോല്‍ക്കുമെന്ന്​ മാധ്യമങ്ങളും കമെ​േന്‍റന്‍റര്‍മാരും ഒരുവേള ഉറപ്പിച്ച കളിയില്‍ അവസാനം ഇന്ത്യ ജയിക്കുമോയെന്നുവരെ സംശയിപ്പിച്ചായിരുന്നു ഇന്ത്യന്‍ ബാറ്റിങ്​. ബാറ്റിങ്​ തുടങ്ങിയ പന്ത്​- പൂജാര സഖ്യം അസാമാന്യം കൈവഴക്കത്തോടെ ഓസീസ്​ ബൗളിങ്ങിനെതിരെ പട പൊരുതിയപ്പോള്‍ എന്തും സംഭവിക്കാമെന്നായി. 22 പന്തി​െന്‍റ ഇടവേളയില്‍ ഇരുവരും പുറത്തായെങ്കിലും പരിക്ക്​ വകവെക്കാതെ പിന്‍ഗാമികള്‍ പ്രതിരോധം ആയുധമാക്കി ക്രീസില്‍ നിലയുറപ്പിച്ചു.

ആദ്യ ഇന്നിങ്​സില്‍ സെഞ്ച്വറി നേടുകയും രണ്ടാമത്​ തൊട്ടരികെ എത്തുകയും ചെയ്​ത സ്​റ്റീവ്​ സ്​മിത്ത്​ കളിയിലെ താരമായെങ്കിലും പന്തിന്റെ ഗാര്‍ഡ്​ നീക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ കളിയിലെ വില്ലനായി.

LEAVE A REPLY

Please enter your comment!
Please enter your name here