ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്.യുവതാരം റിഷഭ് പന്ത് ആണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. ഇതാദ്യമായാണ് പന്ത് ഐപിഎല്‍ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ പന്തിനൊപ്പം മത്സരിക്കുന്ന സഞ്ജു സാംസണാണെന്ന പ്രത്യേകതയും ഇത്തവണ ഐപിഎല്ലിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here