ദുബൈ:എ​മി​റേ​റ്റി​ൽ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തും അ​മി​ത വേ​ഗ​വും കാ​ര​ണ​മാ​യി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്​​ത​മാ​യി മോ​ട്ടോ​ർ ബൈ​ക്ക് റൈ​ഡേ​ഴ്​​സി​നാ​യി കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും. ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ സൃ​ഷ്ടി​ക്കു​ന്ന ട്രാ​ഫി​ക്​ പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ത്വാ​ർ അ​ൽ താ​യ​റും ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മാ​റി​യും പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ​ എ​മി​റേ​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും കൂ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here