രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക വ്യക്തമാക്കി വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍.

ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ മാസമാണ് ഡെല്‍റ്റാ വകഭേദത്തെ ആശങ്ക പടര്‍ത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്. ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഈ വകഭേദത്തെ യുകെയിലാണ് ആദ്യമായി കണ്ടെത്തിയത്. വയറിനുള്ളിലെ അസ്വസ്ഥത, കേള്‍ക്കാനുള്ള തകരാറ്, രക്തം കട്ടപിടിക്കല്‍ എന്നിവയടക്കമുള്ളതാണ് ഡെല്‍റ്റാ വകഭേദത്തിന്‍റെ പ്രത്യക്ഷമായി ലക്ഷണങ്ങള്‍. ആല്‍ഫ വകഭേദത്തിന് പുറമേ ബീറ്റ, ഗാമ വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയിരുന്നു.

ഒരു ലക്ഷണവും ഇല്ലാതിരിക്കുന്നതാണ് ഈ വകഭേദങ്ങളുടെ പ്രത്യേകത. 60ഓളം രാജ്യങ്ങളാണ് ഇതിനോടകം ഡെല്‍റ്റാ വകഭേദം കണ്ടെത്തിയത് വ്യക്തമാക്കിയത്. കൊവിഡ് വാക്സിനുകള്‍ക്ക് ഡെല്‍റ്റാ വകഭേദത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്.

ഇതുതന്നെയാണ് ഈ വകഭേദത്തിന്‍റെ അപകട സാധ്യത കൂട്ടുന്നതും. ആല്‍ഫാ വകഭേദത്തേക്കാള്‍ അന്‍പത് ശതമാനത്തിലധികം അപകടകാരിയാണ് ഡെല്‍റ്റ. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് കൂടുന്നത് ഡോക്ടര്‍മാരേയും വലയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here