കുറ്റകൃത്യങ്ങള്‍ ചെയ്യാനായി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസില്‍ കൃത്രിമം കാണിക്കുന്നതിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതര്‍. 20 ലക്ഷം ദിര്‍ഹം വരെ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നാണ് യുഎഇ പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമാവബോധം സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ട് പ്രോസിക്യൂഷന്‍ വിഭാഗം നടത്തുന്ന സോഷ്യല്‍ മീഡിയാ ക്യാമ്പയിനിലാണ് ഐ.പി അഡ്രസ് മാറ്റിക്കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2012ലെ ഫെഡറല്‍ നിയമം അഞ്ചിലെ ഒന്‍പതാം വകുപ്പാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ബാധകമാവുക. അഞ്ച് ലക്ഷം ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ഇത് പരമാവധി 20 ലക്ഷം ദിര്‍ഹം വരെ ഉയരും. ക്രിമിനല്‍ ലക്ഷ്യങ്ങളോടെ കംപ്യൂട്ടര്‍ നെറ്റ്‍വര്‍ക്കുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇയിലെ നിയമം അനുശാസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here