അബുദാബിയിലെ ബസ് സ്റ്റോപ്പുകളില്‍ സ്വകാര്യ വാഹനം പാര്‍ക്ക് ചെയ്താല്‍ 2,000ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍. യാത്രക്കാരെ ബസ് സ്റ്റോപ്പുകളില്‍ നിന്ന് കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ഇത്തരത്തില്‍ ബസ് സ്‌റ്റോപ്പുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ബസ് നിര്‍ത്താന്‍ ഇടമില്ലാതെ വരികയും ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്യും.

ബസ് സ്‌റ്റോപ്പ്, ട്രാഫിക് സിഗ്നലിന് അടുത്താണെങ്കില്‍ സ്വകാര്യ വാഹനം ഇവിടെ നിര്‍ത്തുക വഴി പല ദിശകളിലേക്കുള്ള ഗതാഗതം തടസ്സപ്പെടാനും അപകടങ്ങള്‍ക്ക് വരെ കാരണമാകാനും സാധ്യതയുണ്ടെന്ന് അബുദാബി മുന്‍സിപ്പാലിറ്റി ആന്‍ഡ് ഗതാഗത വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍(ഐ ടി സി) മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ ഫീല്‍സ് ഇന്‍സ്‌പെക്ടര്‍മാരും സിസിടിവി ക്യാമറകളും വഴി കണ്ടെത്തും. ഇവര്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here