ഇംഗ്ലീഷ് ചാമ്ബ്യന്മാരായ ലിവര്‍പൂളിന്റെ ഈ സീസണിലെ പ്രധാന സൈനിങാണ് പോര്‍ച്ചുഗീസ് മുന്നേറ്റതാരം ഡിയാഗോ ജോട്ട. 41 മില്യണ്‍ യൂറോയ്ക്കാണ് 23കാരനായ വിങ്ങറെ ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്. മോ സലാ, സാദിയോ മാനേ, റോബര്‍ട്ടോ ഫെര്‍മിനോ എന്നീ ലോകോത്തര മുന്നേറ്റനിരയുള്ള ക്ലബ്ബ് എന്തിന് ഇങ്ങനെയൊരു സൈനിങ്ങിന് മുതിര്‍ന്നുവെന്ന് അന്ന് പലരും അത്ഭുതപ്പെട്ടു. ആ ചോദ്യം ചോദിച്ചവരുടെ വായടപ്പിക്കുന്നതാണ് ജോട്ടയുടെ പ്രകടനം.

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ ഒരു ഹാട്രിക് അടക്കം എട്ട് ഗോളുകളാണ് ജോട്ട അടിച്ചുകൂട്ടിയത്. പ്രീമിയര്‍ ലീഗിലെ ഹോം മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ കണ്ടെത്തിയതോടെ ആദ്യ നാല് ഹോം മത്സരങ്ങളിലും ഗോള്‍ നേടിയ ആദ്യ താരമെന്ന ക്ലബ് റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജോട്ട. നാല്‍പത്തിയൊന്നാം മിനിറ്റില്‍ ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ നല്‍കിയ ക്രോസില്‍ നിന്ന് കണ്ടെത്തിയ ഹെഡ്ഡറാണ് ജോട്ടയെ റെക്കോഡിനുടമയാക്കിയത്.

പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളാണ് പോര്‍ച്ചുഗീസ് താരത്തിന്റെ സമ്ബാദ്യം. ക്ലബ്ബിന് വേണ്ടി കളിച്ച മൂന്ന് ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളും ജോട്ട നേടി. ഒമ്ബത് മത്സരങ്ങള്‍ തികയുന്ന പ്രീമിയര്‍ ലീഗില്‍ 20 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ലിവര്‍പൂള്‍.

LEAVE A REPLY

Please enter your comment!
Please enter your name here