കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സര്‍വിസുകള്‍ തുടങ്ങി. മുംബൈയില്‍ നിന്ന് 21 യാത്രക്കാരുമായി ഐ.എക്‌സ് 025 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിങ്കളാഴ്ച കരിപ്പൂരിലെത്തിയത്.

രാവിലെ 10.20നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. അഞ്ച് ജില്ലകളില്‍ നിന്നായി 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 പുരുഷന്‍മാരും ആറ് സ്ത്രീകളുമുള്ള സംഘത്തില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. കണ്ണൂരില്‍ നിന്നുള്ള ഒരാളെ സ്വന്തം ചെലവില്‍ കഴിയേണ്ട കോവിഡ് കെയര്‍ സെന്‍ററിലാക്കി. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here