നീന്തൽകുളത്തിലോ ടബുകളിലോ കുട്ടികളെ തനിച്ചു വിടരുതെന്ന് അബുദാബി പൊലീസ്. മാതാപിതാക്കളുടെ ചെറിയ അശ്രദ്ധ മുങ്ങിമരണങ്ങൾക്ക് കാരണമാകുമെന്നും ഓർമിപ്പിച്ചു.

കുളത്തിലിറങ്ങുന്ന കുട്ടികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമായും നൽകണം. കടുത്ത ചൂടിൽനിന്ന് രക്ഷനേടാൻ പലരും ഏറെ സമയം നീന്തൽകുളത്തിൽ ചെലവഴിക്കാറുണ്ട്.

കുട്ടികളെ വെള്ളത്തിലേക്കു ഇറക്കിവിട്ട് മുതിർന്നവർ കരയിലിരുന്ന് മൊബൈലിൽ ശ്രദ്ധിക്കുന്നത് നല്ലതല്ല. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചെറിയ കുട്ടികളെ വെള്ളത്തിൽ ഇറക്കാവൂ എന്നും പൊലീസ് ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here