ദൃശ്യത്തില്‍ ​ഗീതാ പ്രഭാകറായി എത്തിയ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ഇടയിലെ ചര്‍ച്ച. ജോര്‍ജ്ജൂട്ടിയെ സ്റ്റേഷനില്‍ വച്ച്‌ ​ഗീത അടിക്കുന്നതാണ് ആ സീന്‍. പക്ഷേ ഈ രംഗം ഒഴിവാക്കിക്കൂടെ എന്ന് പലപ്രാവശ്യം മോഹന്‍ലാലിനോടും ജീത്തു ജോസഫിനോടും താന്‍ അപേക്ഷിച്ചിരുന്നുവെന്നാണ് ആശ പറയുന്നത്.

പ്രതിമപോലെ നില്‍ക്കുന്ന അവസ്ഥയലായിരുന്നു. ഞാന്‍ പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കികൂടെ, ഒരു ചീത്ത പറച്ചിലില്‍ നിര്‍ത്തിക്കൂടെ എന്ന്, പക്ഷേ ഇത് ഇങ്ങനെ തന്നെ വേണം എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഞാന്‍ ‘എടാ’ എന്ന് വിളിക്കുന്നുണ്ട് അതുപോലും ‘ആശ’ എന്ന വ്യക്തിക്ക് ഭയങ്കര വിഷമമായിരുന്നു.

പക്ഷേ ലാലേട്ടന്‍ ആണ് ആത്മവിശ്വാസം പകര്‍ന്നത്. ‘ഇത് ജോര്‍ജ്ജുകുട്ടിക്ക് ആവശ്യമല്ലേ? ജോര്‍ജ്ജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓര്‍ത്തുനോക്കൂ’ , അടിച്ചു കഴിഞ്ഞു ഞാന്‍ ഓടിച്ചെന്ന് കൈപിടിച്ച്‌ ക്ഷമ പറഞ്ഞു. അപ്പോഴും ലാലേട്ടന്‍ പറഞ്ഞത് ‘എന്താണ് ആശാ ഇത് ഇത് കഥാപാത്രങ്ങള്‍ അല്ലെ, നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജോലി അല്ലെ’ എന്നാണു. മോഹന്‍ലാല്‍ ഫാന്‍സ് എന്നെ വെറുക്കുമെന്നു കരുതുന്നില്ല. ലാലേട്ടനെ ആശ അടിച്ചതല്ല, ജോര്‍ജ്ജുകുട്ടിയെ ഗീതയാണ് അടിച്ചത് എന്നറിയാനുള്ള ബുദ്ധി അവര്‍ക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here