കുവൈത്തില്‍ ‘ഡ്രൈവ് ഇന്‍ സിനിമ’ തിയറ്ററുകള്‍ ആരംഭിക്കാന്‍ വാണിജ്യ മന്ത്രാലയം അനുമതി നല്‍കി.കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകള്‍ തുറക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ പദ്ധതിക്ക് അധികൃതര്‍ അനുമതി നല്‍കിയത്.

കോവിഡ് കാരണം കുവൈത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. വിനോദ മേഖല വന്‍ പ്രതിസന്ധിയിലും നിലവിലെ പ്രതിസന്ധി എന്ന് തീരുമെന്നത് പ്രവചനാധീതമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ഇന്‍ സിനിമ തിയറ്റര്‍ എന്ന ആശയത്തിന് വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയത്.

വാണിജ്യ, വ്യവസായ മന്ത്രി ഫൈസല്‍ അല്‍ മിദ്ലജ് ആണ് വിനോദ മേഖലക്ക് കരുത്ത് പകരുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കാറില്‍ ഇരുന്നു കൊണ്ട് തന്നെ സിനിമ കാണുന്നതിനുള്ള ഓപ്പണ്‍ എയര്‍ സ്ക്രീനിംഗ് സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകളില്‍ ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here