ദുബായ് റോ​ഡു​ക​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ വരുന്നു.2030നു​ള്ളി​ല്‍ 25 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ര്‍ ര​ഹി​ത​മാ​ക്കാ​നാ​ണ് ദു​ബൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മേ​രി​ക്ക​ക്കു​പു​റ​ത്ത് ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ആ​ദ്യ ന​ഗ​ര​മാ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ദു​ബൈ. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്രൂ​യി​സ് എ​ന്ന അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യു​മാ​യി ദു​ബൈ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ) ക​രാ​ര്‍ ഒ​പ്പി​ട്ടു.

ക​മ്ബ​നി​യു​ടെ നി​യ​മ​കാ​ര്യ പ്ര​തി​നി​ധി​യും മു​ന്‍ യു.​എ​സ് അം​ബാ​സ​ഡ​റു​മാ​യ ജെ​ഫ് ബ്ലീ​ച്ചു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഹം​ദാ​നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. 2023ല്‍ ​ഡ്രൈ​വ​റി​ല്ലാ​ത്ത ആ​ദ്യ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ത്തു​ട​ങ്ങും. 2030ല്‍ ​നാ​ലാ​യി​ര​ത്തോ​ളം ഡ്രൈ​വ​ര്‍​ര​ഹി​ത വാ​ഹ​ന​ങ്ങ​ള്‍ ദു​ബൈ ന​ഗ​ര​ത്തി​ന് സ്വ​ന്ത​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here