അബുദാബി നിരത്തുകളില്‍ ഈ വര്‍ഷം ഡ്രൈവര്‍രഹിത ടാക്സികളോട്ടമാരംഭിക്കും. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ജി-42 ഗ്രൂപ്പിന്റെ ഭാഗമായ ബയാനത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്സികള്‍ സര്‍വീസ് നടത്തുക. രണ്ടാംഘട്ടത്തില്‍ പത്തിലധികം സ്വയം നിയന്ത്രിത വാഹനങ്ങള്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തും. 2021 അവസാനത്തോടെ പരീക്ഷണഘട്ടത്തിന് തുടക്കമാവും.

LEAVE A REPLY

Please enter your comment!
Please enter your name here