ദുബായില്‍ പൊതുപാര്‍ക്കുകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഇനി അനുമതിയില്ല.ദുബായ് മുനിസിപ്പാലിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സിവില്‍ ബോഡി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഡ്രോണ്‍ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച്‌ ഡ്രോണ്‍ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന്‌ ലൈസന്‍സ് ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here