അബൂദബിയില്‍ വാക്‌സിനുകളും ബ്ലഡ് യൂനിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും.പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

2022ല്‍ 40 കേന്ദ്രങ്ങളിലായാണ് ഡ്രോണുകളെ ചികിത്സരംഗത്ത്​ വിനിയോഗിക്കുക. അബൂദബി അടിയന്തര കര്‍മ ശൃംഖലയുടെ ഭാഗമായി ഡ്രോണ്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന്​ അറിയിച്ച അധികൃതര്‍ വാക്‌സിനുകളും മരുന്നുകളും രക്തയൂനിറ്റുകളും ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനു പുറമേ, പരിശോധനാ സാമ്ബിളുകള്‍ ലാബുകളില്‍ എത്തിക്കാനും ഡ്രോണുകളെ ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here