രണ്ടു ദിവസം മണൽക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കു മടങ്ങുന്നു. കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും 12 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

എങ്കിലും, ഈയാഴ്‌ച യുഎഇയിൽ നിന്ന് പറക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാരോടു പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൂരക്കാഴ്ചയും മൂലമുണ്ടായേക്കാവുന്ന ഷെഡ്യൂളുകൾ നിരീക്ഷിക്കാൻ അധികൃതർ അഭ്യർഥിച്ചു. മണലും പൊടിയും വീശി നഗരത്തിന്റെ ഭൂരിഭാഗവും മൂടുകയും ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്റർ വരെ താഴുകയും ചെയ്തിട്ടും ഇന്നലെ (തിങ്കൾ) രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ 50 മിനിറ്റോളം വൈകിയെങ്കിലും കാലാവസ്ഥ മൂലമുണ്ടായ തടസ്സങ്ങൾ പരമാവധി കുറച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് കാലതാമസമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here