പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾക്ക് കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുൻപ് എയർലൈൻസ് ഒാഫീസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ദുബായിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്നും പൊടി നിറഞ്ഞ കാലാവസ്ഥ റിപോർട്ട് ചെയ്യപ്പെട്ടു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയും കുറഞ്ഞിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഫ്ലൈ ദുബായ് അറിയിച്ചു. ഇന്ന് (15) ഷെഡ്യൂൾ ചെയ്യുന്ന വിമാന സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് എമിറേറ്റ്സും പറഞ്ഞു.

വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് അവരുടെ ട്രാവൽ ഏജന്റുമായി ബന്ധപ്പെടാം. അല്ലെങ്കിൽ ഫ്ലൈദുബായ് വെബ്സൈറ്റിലെ ‘മാനേജ് ബുക്കിങ്’ വിഭാഗം സന്ദർശിക്കാം. മറ്റൊരു വിമാനത്തിൽ റീ ബുക്ക് ചെയ്യാനോ റീഫണ്ട് ക്രമീകരിക്കാനോ വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here