അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞെങ്കിലും ടി20 മത്സരത്തിൽ ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് 5 വർഷത്തിനു ശേഷം. ഈഡൻ ഗാർഡൻസിൽ 2016 മാർച്ച് 19നാണ് ഇന്ത്യ- പാക്ക് മത്സരം അവസാനമായി നടന്നത്.

അന്ന് ആറു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം വിറ്റു തീർന്നു. മൂന്നിലൊരാൾ ഇന്ത്യക്കാരനായ യുഎഇയിൽ ഇന്ത്യൻ ക്രിക്കറ്റ് മത്സരത്തിന് കാണികളേറും. പാക്കിസ്ഥാനികളും ഏറെയുള്ളതിനാൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം എപ്പോഴും ആവേശ നെറുകിയിലാവും. കഴിഞ്ഞദിവസം ദുബായ് സ്റ്റേഡിയത്തിനു സമീപമുള്ള ക്രിക്കറ്റ് അക്കാദമി പരിസരത്തും പാക്ക് ക്രിക്കറ്റ് പ്രേമികൾ പച്ചത്തൊപ്പികളും പ്രിയ താരങ്ങളുടെ പേരെഴുതിയ ജഴ്സികളും അണിഞ്ഞ് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here