ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (ഡി.ഐ.എഫ്.സി.) വെള്ളിയാഴ്ച നടക്കുന്ന ദുബായ് സിറ്റി ഹാഫ് മാരത്തണിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 400 ലേറെ പേർ പങ്കെടുക്കും. കോവിഡ് മഹാമാരിക്കാലത്ത് യു.എ.ഇ.യിൽ നടക്കുന്ന ആദ്യത്തെ മാസ് റണ്ണിങ് ഇവന്റാണിത്. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദുബായ് പോലീസ്, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി. അഞ്ച് കിലോമീറ്റർ, 10 കി.മീ, 21 കി.മീ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലാണ് മാരത്തൺ.

ഡി.ഐ.എഫ്.സി. ഗേറ്റിന് മുന്നിൽ തുടങ്ങി അവിടെതന്നെ പൂർത്തിയാക്കുന്ന തരത്തിലാണ് പരിപാടി. 2019 ലെ ദുബായ് സിറ്റി ഹാഫ് മാരത്തണിൽ 2500 ലേറെ പേരാണ് പങ്കെടുത്തത്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here