27 മുതൽ എമിറേറ്റിൽ സഞ്ചാര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ ലഭിക്കും. രാവിലെ ആറു മുതൽ രാത്രി 11 വരെ സഞ്ചരിക്കുന്നതിന്​ തടസങ്ങളുണ്ടാവില്ല. രാത്രി 11 മുതൽ പുലർച്ചെ ആറു മണി വരെ മാത്രമേ ഇനിമേൽ സഞ്ചാര  നിയന്ത്രണമുണ്ടാവൂ. മാസ്​ക്​, സാമൂഹിക അകലം, ഗ്ലൗസ്​ എന്നിവയെല്ലാം നിബന്ധനയാക്കിക്കൊണ്ട്​ പെരുന്നാൾ അവധിക്കു ശേഷം പൊതു ജീവിതവും മറ്റ്​ വാണിജ്യ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്കെത്തിക്കുവാനാണ്​ തീരുമാനം. 

കോവിഡ് മുൻകരുതലുകൾ പാലിച്ച് ബിസിനസ്സ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാമെന്ന് ഇന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. ഷെയ്ക്ക് ഹംദാൻ അധ്യക്ഷനായ ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രിസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിമോട്ട് മീറ്റിങ്ങിലൂടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റഷീദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തുമാണ് ഈ പ്രഖ്യാപനം നടത്തിയത്.

നിർദ്ദേശങ്ങൾ

താമസക്കാർക്ക് രാവിലെ 6 മുതൽ രാത്രി 11 വരെ സ്വതന്ത്രമായി സഞ്ചരിക്കാം.

സാമൂഹ്യ അകലവും മറ്റു മാനദണ്ഡങ്ങളും പാലിച്ച് ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തുറക്കും.

ദുബായ് റീട്ടെയിൽ സ്റ്റോറുകളും ഹോൾസെയിൽ സ്ഥാപനങ്ങളും വീണ്ടും തുറക്കും.

ക്ലിനിക്കുകൾ, കുട്ടികളുടെ ആരോഗ്യ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. രണ്ടര മണിക്കൂർ വരെ പോകുന്ന ശസ്ത്രക്രിയകൾ അനുവദനീയമാണ്.

സിനിമാസ്, ജിമ്മുകൾ, എല്ലാം മെയ് 27 മുതൽ വീണ്ടും തുറക്കുന്നു

വിനോദ കേന്ദ്രങ്ങളും വിനോദ വേദികളായ ദുബായ് ഐസ് റിങ്ക്, ഡോൾഫിനേറിയം എന്നിവ വീണ്ടും തുറക്കും.

അമർ, തഷീൽ തുടങ്ങിയ എല്ലാ സർക്കാർ കേന്ദ്രങ്ങളും വീണ്ടും തുറക്കും.

പൊതു മാർഗ്ഗനിർദ്ദേശങ്ങൾ

എല്ലാ ബിസിനസ്സുകളും പുതിയ സ്റ്റെർലൈസേഷൻ സമയങ്ങൾ പാലിക്കണം.

എല്ലാവരും മാസ്ക് ധരിച്ചിരിക്കണം

എല്ലാവരും എപ്പോഴും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം

12 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഷോപ്പിംഗ് സെന്ററുകൾ, സിനിമാസ്, ജിമ്മുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ അനുവാദമില്ല

നിലവിലെ കോവിഡ്​ പ്രതിസന്ധി, അന്താരാഷ്​ട്ര ആരോഗ്യ സുരക്ഷാ മാനദണ്​ഡങ്ങൾ എന്നിവ പരിശോധിച്ചും രാജ്യത്തെ സ്​ഥിതിഗതികളെല്ലാം വിലയിരുത്തിയുമാണ്​ ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്​.  

LEAVE A REPLY

Please enter your comment!
Please enter your name here