എക്സ്‌പോ 2020 സൗദി പവിലിയനില്‍ വെള്ളിയാഴ്ചയെത്തിയത് റെക്കോഡ് സന്ദര്‍ശകര്‍. 23,000 ആളുകളാണ് എത്തിയത്.ഇതോടെ പവലിയന്‍ ആരംഭിച്ച ശേഷം പ്രവേശിച്ചവരുടെ എണ്ണം രണ്ടു​ ലക്ഷം കടന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്​ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്​. എക്​സ്​പോയുടെ നേട്ടങ്ങളുടെ പട്ടികയില്‍ സൗദിയുടെ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്​.

ആഗോള സന്ദര്‍ശക സമൂഹത്തില്‍ നിന്ന്​ ലഭിച്ച മികച്ച പ്രതികരണത്തില്‍ പവലിയന്‍ കമീഷണര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ ഹന്‍ബസസാഹ്​ സന്തോഷം രേഖപ്പെടുത്തി. പ്രദര്‍ശനത്തിന്റെ ആദ്യദിനം മുതല്‍ സന്ദര്‍ശകരെ ധാരാളമായി ആകര്‍ഷിക്കാന്‍ പവലിയന്​ സാധിച്ചിട്ടുണ്ടെന്നും രാജ്യത്തി​ന്റെ പൈതൃകവും വികസന മുന്നേറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here