കറന്‍സി രഹിത ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച്‌ ദുബായ് സര്‍ക്കാര്‍. ഇതിന് രൂപരേഖ തയ്യാറാക്കുന്നതിനായി ക്യാഷ്‌ലെസ് ദുബായ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ദുബായിലെ എല്ലാത്തരം സാമ്ബത്തിക ഇടപാടുകളും എളുപ്പവും സുരക്ഷിതമായ കറന്‍സി രഹിത ഫ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

പണത്തിന്റെ ഉപയോഗം ഇല്ലതാകുന്നതിന്റെ ഭാഗമായി ക്യാഷ്‌ലെസ് ദുബായ് വര്‍ക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി ഇതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് രാജ്യത്തിന്റെ എല്ലാ മേഖലയിലേക്കും എത്തിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.

പുതിയ പദ്ധതി സ്മാര്‍ട്ട് ദുബായ്, ധനകാര്യ വകുപ്പ് , സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി, ദുബായ് എക്കണോമി, ദുബായ് പൊലീസ്, ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍, ദുബായ് ചേംബര്‍, ദുബായ് ടൂറിസം, കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് തുടങ്ങി എല്ലാ വകുപ്പുകളും സംയുക്തമായാണ് കെട്ടിപ്പടുക്കുന്നത്.
സ്മാര്‍ട്ട് ദുബായും ദുബായ് ധനകാര്യ വകുപ്പും ചേര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് ‘ദുബായ് ക്യാഷ്‌ലെസ് ഫ്രെയിംവര്‍ക്കിന്റെ പ്രാഥമിക റിപ്പോര്‍ട്ട്’ പുറത്തിറക്കി. എല്ലാത്തരം പണമിടപാടുകള്‍ക്കും സ്‌മാര്‍ട്ട് പെയ്മെന്റ് ഫ്ലാറ്റ്‌ഫോമുകളുടെ സഹായം തേടാനും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here