സൗജന്യ മരുന്നുവിതരണം ആരംഭിച്ച് ഇതുവരെ ദുബായ് ആരോഗ്യവകുപ്പ് വിതരണം ചെയ്തത് 9,20,000 ജീവൻരക്ഷാമരുന്നുകൾ. 2019 ഡിസംബറിൽ ആരംഭിച്ച ദാവ ഫ്രീ മെഡിക്കൽ ഹോം ഡെലിവറി സേവനത്തിലൂടെയായിരുന്നു വിതരണം. മാർച്ച് മുതൽ ജൂൺ അവസാനംവരെ 38,000 മെഡിക്കൽ കുറിപ്പടികളിലായി 3,10,000 തരം മരുന്നുകൾ വിതരണം ചെയ്തു. യുഎഇ യിലുടനീളം ആവശ്യക്കാരുടെ വീടുകളിലേക്ക് മരുന്ന് നേരിട്ടെത്തിക്കുകയായിരുന്നു. ദുബായിൽമാത്രം കേന്ദ്രീകരിച്ചായിരുന്നു സേവനം ആരംഭിച്ചത്. എന്നാൽ, കോവിഡ് പ്രത്യേക സാഹചര്യമെത്തിയതോടെ രാജ്യം മുഴുവൻ വ്യാപിപ്പിച്ചതായി ഡി.എച്ച്.എ. ഫാർമസ്യൂട്ടിക്കൽ സർവീസസ് ഡയറക്ടർ ഡോ.അലി അൽ സയ്യിദ് വ്യക്തമാക്കി.

പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുള്ളവർ, പതിവായി മരുന്നുകൾ ആവശ്യമുള്ളവർ, മുതിർന്നവർ, നിശ്ചയദാർഢ്യക്കാർ എന്നിങ്ങനെ തരംതിരിച്ച് ആവശ്യക്കാരുടെ വീടുകളിലേക്ക് സൗജന്യമായി മരുന്ന് എത്തിച്ചുനൽകി. സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഡി. എച്ച്.എ.യുടെ കീഴിലുള്ള 21 ഫാർമസികൾ 24 മണിക്കൂറും സർവീസ് നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here