ദുബായ് ഹെ​ല്‍​ത്ത് അ​തോ​റി​റ്റി​യു​ടെ (ഡി.​എ​ച്ച്‌.​എ) ഉന്നതിക്കായി ര​ണ്ടു പു​തി​യ മേ​ധാ​വി​ക​ള്‍ നിയമിതരായി. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂം എന്നിവരാണ് പുതിയ മേധാവികളെ നിയമിച്ചത് .

രാജ്യത്തെ ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം മു​ന്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യും മ​ന്ത്രാ​ല​യം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ‍യ​ര്‍​ന്ന സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​രു​ന്ന​തു​മാ​യ അ​വാ​ദ് സാ​ഗി​ര്‍ അ​ല്‍ കെ​ത്ബി​യെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി നി​യ​മി​ച്ചു.

മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് മെ​ഡി​ക്ക​ല്‍ ഹെ​ല്‍​ത്ത് സ​യ​ന്‍​സ് യൂ​നി​വേ​ഴ്സി​റ്റി പ്രി​ന്‍​സി​പ്പ​ലും സ്ഥാ​പ​ക ഡീ​നു​മാ​യ ഡോ.​അ​ല​വി അ​ല്‍​ശൈ​ഖ് അ​ലി​യാ​ണ് ഡി.​എ​ച്ച്‌.​എ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍. മ​സാ​ചൂ​സ​റ്റ്സ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ കാ​ര്‍​ഡി​യാ​ക് ഇ​ല​ക്‌ട്രോ​സൈ​ക്കോ​ള​ജി​സ്​​റ്റ് കൂ​ടി​യാ​യ ഇ​ദ്ദേ​ഹം മ​ഹാ​മാ​രി​ക്കാ​ല​ത്ത് ടെ​ലി​വി​ഷ​ന്‍ വ​ഴി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ചി​രു​ന്നു. കോവിഡ് മ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം ന​ട​ത്തി​യ പ്ര​തി​രോ​ധ പോ​രാ​ട്ട​ത്തി​ല്‍ സുപ്രധാനമായ പ​ങ്കാ​ണ് ദു​ബൈ ഹെ​ല്‍​ത്ത് അ​തോ​റി​റ്റി​യും അ​തിെന്‍റ സം​വി​ധാ​ന​ങ്ങ​ളും വ​ഹി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here