ജനറൽ ഡയറക്ടറേറ്റ് ഓഫ്റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) വീസ സേവനങ്ങൾക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. നിലവിൽ ആപ്പ് സ്റ്റോറിൽ നിന്നു GDRFA DXB എന്ന് ടൈപ്പ് ചെയ്താൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. പുതിയ താമസ വീസ എടുക്കാനും അതു പുതുക്കാനും അപ്ലിക്കേഷൻ വഴി സാധിക്കും. ഒപ്പം ന്യൂ എൻട്രി പെർമിറ്റ് റസിഡൻസി, നവജാത ശിശുകൾക്കുള്ള റസിഡൻസ് വീസ് തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനും കഴിയും. കൂടാതെ, വിവിധ വീസ ലംഘനങ്ങളുടെ പേരിലുള്ള പിഴകളും ഈ ആപ്പ് വഴി അടക്കുവാനും സാധിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.

നിലവിലെ ജിഡിആർഎഫ്എയുടെ സ്മാർട്ട് അപ്ലിക്കേഷനോക്കാൾ മതിമടങ്ങ് വേഗത്തിൽ ഉപയോക്താക്കൾക്കു മികച്ച സേവനങ്ങൾ നൽകാൻ പുതിയ ആപ്പിന് കഴിയുമെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഉപയോക്താക്കളുടെ സമയവും അധ്വാനവും സംരക്ഷിച്ച് മികച്ച സേവനങ്ങൾ നൽകാൻ ഈ മൊബൈൽ അപ്ലിക്കേഷൻ വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ സേവനങ്ങൾ ഈ അപ്ലിക്കേഷനിൽ വൈകാതെ ലഭ്യമായിത്തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here