കോവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സിന്റെ(ദുബായ് എമിഗ്രേഷൻ) മൂന്ന് ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ന്യൂ അൽ തവാർ സെന്റർ, ഫ്രീസോൺ, ബിൻ സുഖാത് സെന്റർ എന്നിവിടങ്ങളിലെ കസ്റ്റ്മർ ഹാപ്പിനസ് സെന്ററുകൾക്കാണു സമയമാറ്റം.

ഇവിടങ്ങളിലെ ജിഡിആർഎഫ്എയുടെ ഉപയോക്ത്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുകയെന്നു തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പുതുക്കിയ സമയക്രമം നിലവിൽ വന്നത്.

കോവിഡ് സാഹചര്യത്തിൽ ഈ വർഷം ആദ്യം ജിഡിആർഎഫ്എ യുടെ മുഖ്യകാര്യാലയമായ ജാഫ് ലിയ ഓഫിസിന്റെ പ്രവർത്തി സമയത്തിലും മാറ്റം വരുത്തിയിരുന്നു. ഇവിടെയും രാവിലെ 7.30 മുതൽ 6 വരെയാണ് സേവനങ്ങൾ ലഭ്യമാവുക. ഈ ഓഫിസിന് പുറമെ അൽ തവാർ സെന്റർ, അൽ മനാറ സെന്റർ, ഹത്ത, അൽ യലായിസ്, ബിൻ സു ഖാത്ത് സെന്റർ, ദുബായ് എയർപോർട്ട്‌ ടെർമിനൽ 3, ദാഫ്സ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ വകുപ്പിന് ഉപയോക്ത്യ സന്തോഷ കേന്ദ്രങ്ങളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here