ലോകകപ്പ് കാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് 90 ദിവസത്തെ ആദ്യത്തെ പ്രത്യേക മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ). 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കുന്ന ആരാധകർക്ക് നൽകുന്ന വിസയുടെ ആദ്യ സ്വീകർത്താവായി ജോർദാൻ പൗരൻ മുഹമ്മദ് ജലാൽ.

90 ദിവസത്തേക്ക് യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്ന വിസയ്‌ക്കായി ധാരാളം അപേക്ഷകൾ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 1.4 ദശലക്ഷം സന്ദർശകർ ഖത്തറിൽ എത്തുന്ന ലോകകപ്പിൽ സന്ദർശകർക്ക് താമസമൊരുക്കാനും മത്സരങ്ങൾക്കായി ഖത്തറിലേക്ക് ഷട്ടിൽ ഫ്ലൈറ്റുകൾ ചെയ്യാനും തയ്യാറെടുപ്പ് നടത്തുകയാണ് ദുബൈ. എമിറേറ്റിൽ ഏറ്റവും സുഖകരമായ കാലാവസ്ഥയുള്ള സമയത്താണ് ടൂർണമെന്റ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here