ദുബൈ: യുഎഇയിലെ മലയാളികളുടെ കൂട്ടായ്മയായ ദുബായ് മലയാളി അസോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഖിസൈസിലെ അൽ ബുസ്താൻ സെന്ററിൽ വെച്ച് നടന്ന ‘കളിയും ചിരിയും’ എന്ന ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം ഹിറ്റ് എഫ്.എം.ജേർണലിസ്റ്റ് ഫസലു റഹ്‌മാൻ നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ പ്രതിനിധീകരിച്ചു കൊണ്ട് യാബിന്റെ എച്ച്.ആർ മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, ലിങ്കൺ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക റോഷ്‌നി, സിനിമ താരം അശ്വതി, ഫുഡ് എ.ടി.എം ഡയറ്കടർ ആയിഷ ഖാൻ, മർഹബ ലേൺസ് ക്ലബിന്റെ സെക്രട്ടറി സജി മോൻ ജോസഫ്, എന്നിവർ പരിപാടിയിൽ മുഖ്യ അഥിതികളായെത്തി.

യുഎഇയിൽ കഴിഞ്ഞ 4 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വലിയൊരു കൂട്ടായ്മയാണ് ദുബായ് മലയാളി അസോസിയേഷൻ. നാളിതുവരെയായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. എഴുപത്തിനായിരത്തോളം അംഗങ്ങളാണ് ഈ കൂട്ടാഴ്മയിൽ ഉള്ളത്. ദുബായ് മലയാളി അസോസിയേഷന്റെ പ്രസിഡന്റും ദേരയിലെ സിറ്റി സ്റ്റാർ ക്ലീനിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ അജിത അനീഷാണ് ഈ കൂട്ടാഴ്മയെ നയിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here