ദുബായിൽ വെച്ച് ഷൂട്ട് ചെയ്ത റിയ റേച്ചൽ ജേക്കബ് എന്ന മലയാളി പെൺകുട്ടിയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു. ഇന്ത്യ, ചൈനീസ്, നേപ്പാളി, ഫിലിപ്പിനോ, റഷ്യൻ എന്നിവരടങ്ങുന്ന സംഘമാണ് ട്രൂപ്പിലുള്ളത്. “ഡിഎക്സ്ബി ഫെലിസിറ്റി” എന്നാണ് ട്രൂപ്പിന്റെ പേര്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ വെച്ചാണ് വീഡിയോ ആൽബം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പറായ വി സി ചാക്കോയുടെ മകളാണ് പത്തൊമ്പതുകാരിയായ റിയ. ഷാർജയിൽ താമസിക്കുന്ന റിയ നിരവധി ഡാൻസ് പ്രോഗ്രാമുകളിൽ ഇതിനോടകം തന്നെ പ്രസിദ്ധയാണ്. ഫിലിപ്പൈൻസിൽ നടന്ന ബോഡി റോക്ക് ഏഷ്യ നൃത്ത മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച ഗ്രൂപ്പിൽ റിയ അംഗമായിരുന്നു. ഹിപ് ഹോപ്, ബോളിവുഡ്, ക്ലാസ്സിക്കൽ എന്നവയോടാണ് റിയക്ക് കൂടുതൽ താല്പര്യം. പ്രേഷകരുടെ ഭാഗത്തു നിന്നും വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ഈ ഡാൻസ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here