കോവിഡ് -19 മുൻകരുതൽ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ നിർമ്മാണ കെട്ടിട നിയന്ത്രണ നടപടികൾ നടപ്പിലാക്കിത്തുടങ്ങി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഗവൺമെൻറ് നേതൃത്വത്തിന്റെ നിർദേശപ്രകാരം നടപ്പാക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. പ്രതിരോധ നടപടികൾക്കും നിർമ്മാണ സ്ഥലങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ നടപടിക്രമങ്ങൾ എന്നിവയ്ക്കായും ഒരു കൂട്ടം സർക്കുലറുകളും മാർഗ്ഗ നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.

എല്ലാ നിർമാണത്തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കുലറുകൾ പാലിക്കേണ്ടത് ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു. നിർമ്മാണ സൈറ്റുകളിലേക്കും പുറത്തേക്കും ഉള്ള ഗതാഗത, ചലന നിയന്ത്രണങ്ങളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും തൊഴിലാളികളുടെ ബസുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങളും സർക്കുലറുകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിർമാണത്തിലിരിക്കുന്ന 12,331 കെട്ടിടങ്ങളിൽ 50,000 പരിശോധനാ സന്ദർശനങ്ങൾ അധികൃതർ നടത്തിയിട്ടുമുണ്ട്.

നിർമ്മാണ സൈറ്റുകളിലെ നിർബന്ധിത മുൻകരുതൽ നടപടികൾ

  • സംരക്ഷണ മാസ്കുകളും കയ്യുറകളും ധരിക്കുക.
  • സൈറ്റിൽ അണുനശീകരണ ഉപകരണങ്ങൾ ഉപയോഗിക്കുക.
  • സൈറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് തൊഴിലാളികളുടെ താപനില അളക്കുക.
  • ശാരീരിക അകലം പാലിക്കുക.
  • ഒത്തുചേരലുകൾ ഒഴിവാക്കുക.
  • ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഇറങ്ങുമ്പോഴും തൊഴിലാളികൾ പരസ്പരം സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • വർക്ക് സൈറ്റുകളിലും പ്രോജക്റ്റ് വിപുലീകരണങ്ങളിലും തുടർച്ചയായി അണുനശീകരണം നടത്തുക.
  • താൽക്കാലികവും സ്ഥിരവുമായ എലിവേറ്ററുകളിൽ തിരക്ക് ഒഴിവാക്കുക.
  • പ്രോജക്ട് വെയർഹൗസുകളിലെ തൊഴിലാളികൾക്ക് സംരക്ഷണ വസ്ത്രം നൽകുക.
  • ശാരീരിക അകലം ഉറപ്പാക്കുന്നതിന് തൊഴിലാളികളുടെ ഇടവേളകൾ ഷിഫ്റ്റായി നൽകുക.
  • സൈറ്റിലെ ഓഫീസ് ജീവനക്കാരിൽ ഉറപ്പാക്കുന്നത് ശാരീരിക അകലം പാലിക്കുക.
  • ഡിസ്പോസിബിൾ പ്ലേറ്റുകളും കപ്പുകളും ഉപയോഗികുക.

LEAVE A REPLY

Please enter your comment!
Please enter your name here