കഴിഞ്ഞവർഷം 97 അപകടകാരികളായ കുറ്റവാളികളെ പിടികൂടി കൂടുതൽ സ്മാർട്ടായി ദുബായ് പോലീസ്. ഇതുമൂലം കോടിക്കണക്കിന് ദിർഹത്തിന്റെ തട്ടിപ്പും തടയാനായി.

1180 കോടി ദിർഹം നഷ്ടപ്പെടുന്നത് തടയാനായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പോലീസിന്റെ ഫോക്സ് ഹണ്ട് പ്രത്യേക ഓപ്പറേഷനിലൂടെ 21 സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനായി. ഇതിലൂടെ 580 കോടി ദിർഹത്തിന്റെ തട്ടിപ്പ് തടഞ്ഞു.

18 രാജ്യങ്ങളിലായി 81 ഓളം വ്യാജ ബിസിനസുകൾ നടത്തിയിരുന്ന ഒമ്പത് ആഫ്രിക്കൻ സൈബർ കുറ്റവാളികളെ ഫോക്സ് ഹണ്ട് രണ്ട് ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. 3.2 കോടി ദിർഹത്തിന്റെ തട്ടിപ്പാണ് തടഞ്ഞത്.

ഇതേ ഓപ്പറേഷനിലൂടെ 12 സൈബർ കുറ്റവാളികൾ കൂടി പോലീസ് പിടിയിലായി. 160 കോടി ദിർഹത്തിന്റെ തട്ടിപ്പ് തടയാനായതായും വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here