അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 സ്മാർട്ട് പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്. 196 ദശലക്ഷം ദിർഹം ചെലവുവരുന്ന പദ്ധതി ദുബൈയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. ഗ്യാത് ടൂർസിന്‍റെ പുതുതലമുറ വാഹനമായിരിക്കും ഇത്. ഡബ്ല്യൂ മോട്ടോഴ്സുമായി ചേർന്നാണ് വാഹനം പുറത്തിറക്കുന്നതെന്ന് ദുബൈ പൊലീസ് മേധാവി അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. കമ്പനി പൂർണമായും യു.എ.ഇയിൽ തന്നെ നിർമിച്ച ആദ്യ കാറാണിത്. എമർജൻസി ലൈറ്റിങ്, മെറ്റൽ വീൽ, ഏതു വശത്തേക്കും തിരിയുന്ന കാമറ, പുറംഭാഗം വീക്ഷിക്കാൻ എട്ട് കാമറ, സെൻസർ, മുഖവും കാർ നമ്പറും തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങിയവ പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here