വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഇന്റെർസെക് 2022-ൽ നൂതന സാങ്കേതികസംവിധാനങ്ങൾ അവതരിപ്പിച്ച് ദുബായ് പോലീസ്. പൊതുസുരക്ഷാരംഗം ശക്തിപ്പെടുത്തുന്നതിന്റെഭാഗമായി ദുബായ് പോലീസ് അക്കാദമി വികസിപ്പിച്ച നൂതന പരിശീലനസംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് വികസിപ്പിച്ച സ്മാർട്ട് ആപ്പ്, വെബ്സൈറ്റുകൾ, പുതുതായി പുറത്തിറക്കിയ എക്സ്‌പോ 2020 ഗെയിം എന്നിവയെല്ലാം സന്ദർശകർക്കുമുമ്പിൽ അവതരിപ്പിച്ചു.

ഇലക്േട്രാണിക് കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുന്ന സംവിധാനം, റഡാറുകൾ എന്നിവയെല്ലാം സന്ദർശകശ്രദ്ധയാകർഷിച്ചു. യു.എ.ഇ. സർക്കാർ പ്രതിനിധികൾ, വിവിധമേഖലകളിൽനിന്നുള്ള വിദഗ്ധർ എന്നിവർ മൂന്നുദിവസംനീണ്ട സമ്മേളനത്തിന്റെ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here