പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ സ​മ​ന്വ​യി​പ്പി​ച്ച് ആ​ധു​നി​ക​വ​ത്ക​ര​ണം തു​ട​രു​ന്ന ദുബായിൽ ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങു​ന്നു. ജ​ല​ഗ​താ​ഗ​ത പാ​ത​ക​ൾ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ചും 158 കി​ലോ​മീ​റ്റ​ർ വ​രെ വ്യാ​പി​പ്പി​ച്ചും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തീ​ര​പ്ര​ദേ​ശ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ഫെ​റി സേ​വ​ന​ങ്ങ​ൾ വ​ലി​യ​രീ​തി​യി​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി​ക​ളൊ​രു​ക്കു​ക​യാ​ണ് ദു​ബൈ. ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി 2030ന​കം 188 ശ​ത​മാ​നം വ​ർ​ധി​ച്ച് 158 കി​ലോ​മീ​റ്റ​ർ വ​രെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ചെ​യ​ർ​മാ​ൻ മ​താ​ർ മു​ഹ​മ്മ​ദ് അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ ആ​റോ​ളം റൂ​ട്ടു​ക​ൾ ഭാ​വി​യി​ൽ 35 റൂ​ട്ടു​ക​ളാ​ക്കി ഉ​യ​ർ​ത്തും. സ്്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 65 ശ​ത​മാ​നം വ​രെ വ​ർ​ധ​ന വ​രു​ത്തി ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി 79 സ്്റ്റേ​ഷ​നു​ക​ൾ തീ​ർ​ക്കും. കാ​ര​ണം, ജ​ല​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ 32 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഭാ​വി​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ ജ​ല​ഗ​താ​ഗ​ത പാ​ത 188 ശ​ത​മാ​നം വ​ർ​ധി​ച്ച് 158 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ദു​ബൈ.

LEAVE A REPLY

Please enter your comment!
Please enter your name here