ദുബായിൽ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്‍മെന്റ് ഇനി വാട്‍സാആപിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉപയോഗിക്കുന്നത്. ആഴ്‍ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാവും.

കോണ്‍ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ സേവ് ചെയ്‍ത ശേഷം ഒരു Hi സന്ദേശമയക്കുകയാണ് ആദ്യം വേണ്ടത്. ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍) ഉണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ വാക്സിനേഷന്‍ കേന്ദ്രവും തീയ്യതിയും സമയവും തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഏറ്റവും ആദ്യം തന്നെ ഒഴിവുള്ള സമയം അനുവദിക്കും. വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പേരും തീയ്യതിയും സമയും അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ലഭിക്കും. വാട്സ്‍ആപിലൂടെ ഇതിനോടകം കൊവിഡ് സംബന്ധമായ ഒന്നര ലക്ഷത്തിലധികം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here