ലോകത്ത് ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ദുബായ് വിമാനത്താവളം വീണ്ടും ഒന്നാമത്. കഴിഞ്ഞവർഷം 2.91 കോടി രാജ്യാന്തര യാത്രക്കാരാണു ദുബായിൽ എത്തിയത്

2020ൽ ഇതു 2.59 കോടിയായിരുന്നു. 30 ലക്ഷത്തിലേറെ യാത്രക്കാർ അധികമെത്തിയതോടെ വർധന 12.7%. ഈ വർഷാവസാനത്തോടെ 5.51 കോടി യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ.

ഇസ്തംബുൾ, ആംസ്റ്റർഡാം വിമാനത്താവളങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമാണുള്ളത്. ഫ്രാങ്ക്ഫർട്ട്, പാരിസ് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here