മെട്രോ ട്രെയിനുകളിലും സ്റ്റേഷനിലും നിരീക്ഷണവും നടപടികളും ശക്തമാക്കി സുരക്ഷാ ചട്ടങ്ങളുടെ പുതിയ പട്ടിക ആർടിഎ പുറത്തിറക്കി. കോവിഡ് സാഹചര്യത്തിൽ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ വാതിൽ തുറക്കാൻ ശ്രമിക്കുകയോ പുറപ്പെടാൻ തുടങ്ങുമ്പോൾ ഓടിക്കയറുകയോ ചെയ്താൽ 100 ദിർഹമാണു പിഴ. സീറ്റിൽ കാൽകയറ്റി വയ്ക്കുക, ഭക്ഷണ-പാനീയങ്ങൾ കഴിക്കുക, ച്യുയിങ് ഗം ചവയ്ക്കുക, വനിതകളുടെയും കുട്ടികളുടെയും കോച്ചിൽ മറ്റുള്ളവർ യാത്രചെയ്യുക എന്നിവയ്ക്കും 100 ദിർഹം വീതം പിഴ ചുമത്തും.

വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുക-100 ദിർഹം

പുകവലിക്കുക, ചപ്പുചവറുകൾ നിക്ഷേപിക്കുക, കാലാവധി കഴിഞ്ഞ നോൽ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക, മറ്റുള്ളവരുടെ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യുക-200 ദിർഹം. സ്റ്റേഷനിൽ ഉറങ്ങുക-300 ദിർഹം

വ്യാജ കാർഡ് ഉപയോഗിക്കുക, മദ്യം കൊണ്ടുപോകുക-500 ദിർഹം.

ആയുധങ്ങൾ, മൂർച്ചയേറിയ ഉപകരണങ്ങൾ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ കൊണ്ടുപോകുക-1,000 ദിർഹം

സീറ്റോ ഉപകരണങ്ങളോ കേടുവരുത്തുക-2,000 ദിർഹം

മെട്രോ യാത്രക്കാരുടെ പാർക്കിങ് മേഖലകളിൽ അനുവദനീയമായതിലും കൂടുതൽ സമയം മറ്റുള്ളവർ പാർക്ക് ചെയ്യുക-100 മുതൽ 1,000 ദിർഹം വരെ.

LEAVE A REPLY

Please enter your comment!
Please enter your name here