പ്രധാന പാതകളിലെ തിരക്കു കുറയ്ക്കാനും യാത്ര എളുപ്പമാക്കാനും കഴിയുന്ന അൽ ഖവനീജ് റോഡ് നവീകരണ പദ്ധതി 60 ശതമാനവും പിന്നിട്ട് ലക്ഷ്യത്തിലേക്ക്. പൊതുവേ തിരക്കു കൂടുതലായ ഷാർജ-ദുബായ് റൂട്ടിൽ യാത്രാ സമയം കുറയും. വിവിധ മേഖലകളിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയും എളുപ്പമാകും.

അൽ ഖവനീജ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുകളെ ബന്ധിപ്പിക്കുന്ന അണ്ടർപാസ് ഇന്റർസെക്‌ഷൻ നിർമാണം 82% പൂർത്തിയായി. മാർച്ചിൽ തുറക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴിയുള്ള യാത്രാസമയം 25 മിനിറ്റിൽ നിന്ന് 9 മിനിറ്റ് ആകും. അൽ ഖവനീജ്- ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് ജംക്‌ഷനിലെ സിഗ്നൽ സമയം 330 സെക്കൻഡിൽ നിന്ന് 45 സെക്കൻഡ് ആകും.

മണിക്കൂറിൽ 16,000 വാഹനങ്ങൾക്കു കടന്നുപോകാനാകും. ഖവനീജ്-അമാർദി റോഡുകളിലെ റൗണ്ട് എബൗട്ടിനു പകരം ഇന്റർസെക്‌ഷൻ വരുന്നതും യാത്ര എളുപ്പമാക്കുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here