ഫുട്​ബാൾ രംഗത്തെ കുതിപ്പിന്​ സഹകരിക്കാൻ യൂറോപ്യൻ ​ഫുട്​ബാൾ അസോസിയേഷനും (യുവേഫ) ദുബൈ സ്​പോർട്​സ്​ കൗൺസിലും ചർച്ച നടത്തി.യുവേഫ ഡയറക്​ടർ സോറാൻ ലാകോവിച്​ നേരി​ട്ടെത്തിയാണ്​ ചർച്ച നടത്തിയത്​.

നിലവിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ധാരണയായി. യു.എ.ഇയിലെ ഫുട്​ബാളി​െൻറ വളർച്ചക്ക്​ യുവേഫയുടെ വിദഗ്​ധ പരിശീലകരുടെ സേവനം ഉപയോഗപ്പെടുത്തും.സ്​പോർട്​സ്​ കൗൺസിൽ സെക്രട്ടറി ജനറൽ സഈദ്​ ഹരെബ്​, അസിസ്​റ്റൻറ്​ സെക്രട്ടറി നസർ അമൻ അൽ റഹ്​മ എന്നിവർ ചേർന്ന്​ ലാകോവിചിനെ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here