ജലകായിക മാമാങ്കമായ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ. മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചാണിതെന്ന പ്രത്യേകതയുമുണ്ട്​.ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിന്റെ രണ്ടാം ദിനമായ ഒക​്​ടോബർ 31ന്​ ജുമൈറ ബീച്ചിലെ അക്വാഫൺ വാട്ടർപാർക്കിലാണ്​ പരിപാടി സംഘടിപ്പിക്കുന്നത്​.ലോകത്തിലെ ഏറ്റവും വലിയ കാറ്റുനിറച്ച വാട്ടർപാർക്കാണ്​ അക്വാഫൺ. 50,000 സ്​ക്വറയർ ഫീറ്റ്​ വിസ്​തീർണമുള്ള വാട്ടർപാർക്കിൽ 150 പേർക്ക്​ മാത്രമാണ്​ ​പ്രവേശനം അനുവദിക്കുക. ഇതിന്റെ രജിസ്​ട്രേഷൻ ഓൺലൈനിൽ ആരംഭിച്ചു(http://www.premieronline.com).

16 മുതൽ 60 വരെ വയസ്സുള്ളവർക്ക്​ പ​ങ്കെടുക്കാം. പുരുഷ – വനിത വിഭാഗങ്ങളിലും മിക്​സഡ്​ വിഭാഗത്തിലും മത്സരമുണ്ടായിരിക്കും. വൈകീട്ട് മൂന്ന്​ മുതലാണ്​ മത്സരം.സാമൂഹിക അകലം പാലിച്ചായിരിക്കും മത്സരം. അതിനാൽ, ഒരേസമയം മൂന്നുപേരെ മാത്രമായിരിക്കും അനുവദിക്കുക. ലൈഫ്​ ജാക്കറ്റ്​ സംഘാടകർ നൽകും. എന്നാൽ, ടവൽ, മാറാനുള്ള വസ്​ത്രം എന്നിവ പ​ങ്കെടുക്കുന്നവർ കൊണ്ടുവരണം.

LEAVE A REPLY

Please enter your comment!
Please enter your name here