ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക്​ ദുബായ് സന്ദര്‍ശക വിസ അനുവദിച്ച്‌​ തുടങ്ങി. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങിവരാന്‍ വഴി തെളിയും. നിലവില്‍ ദുബൈ വിസ മാത്രമാണ്​ അനുവദിക്കുന്നത്​. ആഗസ്​റ്റ്​ ഒന്നോടെ ഇവര്‍ക്ക്​ ​പ്രവേശനം അനുവദിക്കുമെന്നാണ്​ കരുതുന്നത്​.

നിലവില്‍ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസ്​ നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ആഗസ്​റ്റ്​ ഒന്നിന്​ വന്ദേഭാരത്​ അടക്കമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. വന്ദേഭാരതി​ല്‍ ഉള്‍പെടുത്തി എയര്‍ ഇന്ത്യ എക്​സ്​പ്രസും മറ്റ്​ സ്വകാര്യ വിമാനക്കമ്ബനികളും ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടുണ്ട്​. അതേസമയം, വിസിറ്റിങ്​ വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സന്ദര്‍ശക വിസക്കാര്‍ക്ക് ദുബൈയിലേക്ക്​ പ്രവേശനാനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന്​ റസിഡന്‍റ്​ വിസക്കാര്‍ക്ക്​ മാത്രമായിരുന്നു ​അനുമതി. ഇതോടെ വിസയില്ലാത്തവര്‍ നാട്ടില്‍ കുടുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here