വേനലവധി ആഘോഷിക്കാൻ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) നടത്തുന്ന സമ്മർ സർപ്രൈസ് മേളയുടെ (ഡി.എസ്.എസ്.) 23-ാംമത് പതിപ്പിന് ജൂലായ് ഒമ്പതിന് തുടക്കം. ഓഗസ്റ്റ് 29 വരെയായിരിക്കും മേള.

ഈദ് അൽ അദ, ബാക്ക് ടു സ്കൂൾ എന്നിവയുൾപ്പെടെ ആഘോഷ പ്രചാരണ പരിപാടികളും പ്രഖ്യാപിച്ചു. ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുതന്നെ വേനൽക്കാല ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹമ്മദ് അൽ ഖജ പറഞ്ഞു. ഒട്ടേറെ ആഘോഷപരിപാടികളും വിപണി ഇളവുകളുമാണ് ദുബായ് സന്ദർശകർക്കായി ഒരുക്കുക.

മാളുകളിലെ റീട്ടെയിൽ സ്ഥാപനങ്ങളിലെ വിപണനമേളയാണ് ഇതിൽ പ്രധാനപ്പെട്ടത്. കുടുംബത്തിലെ മുഴുവൻ ആളുകൾക്കും ഉപയോഗപ്രദമായ ലോകോത്തര ബ്രാൻഡുകളുടെ വലിയ ശ്രേണിയാണ് വിലക്കുറവിൽ ലഭ്യമാക്കുക. ഷോപ്പിങ് മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ കർശന കോവിഡ് സുരക്ഷാ നടപടികളാണ് പിന്തുടരുന്നത്. ഡി.എസ്.എസ്. അവസാനിക്കുന്നതോടെ പല ആഘോഷപരിപാടികളും എമിറേറ്റിൽ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എസ്.എസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്: Www.dubaisummersurprises.com

LEAVE A REPLY

Please enter your comment!
Please enter your name here