ദുബായില്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഹെവി ട്രക്കുകളില്‍ പരിശോധന നടത്താനുള്ള ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സംരംഭത്തിന് വന്‍ സ്വീകാര്യത. 2020 ല്‍ പുതു സംരംഭത്തിലൂടെ 3030 ഫീല്‍ഡ് പരിശോധനകള്‍ നടത്തി.

ഇതിലൂടെ 48 കുറ്റകൃത്യങ്ങള്‍ കണ്ടെത്താനായി. ഡ്രോണ്‍ ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അംഗീകാരമുള്ള ഒമ്ബത് ഉദ്യോഗസ്ഥര്‍ക്ക് ആര്‍.ടി.എ. പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ലൈസന്‍സിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയറക്ടര്‍ മുഹമ്മദ് നബാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here