കോവിഡ് 19 വ്യാപനത്തോടനുബന്ധിച്ച് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റീന ജോർജ്. കൊറോണ വൈറസ് ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിച്ചു എന്നും ഈ രീതിയിൽ മുന്നോട്ടു പോയാൽ 2009 ൽ ഉണ്ടായ ആഗോള മാന്ദ്യത്തിനേക്കാൾ ഗുരുതരമായ അവസ്ഥയിലേക്കായിരിക്കും ലോകരാഷ്ട്രങ്ങൾ എത്തിച്ചേരുക എന്നും ഐഎംഎഫ് മേധാവി കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ 80 ഓളം വരുന്ന രാഷ്ട്രങ്ങൾ അടിയന്തര സഹായത്തിനായി ഐ.എം.എഫിനെ സമീപിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്ക് ഇത്തരമൊരു പ്രതിസന്ധിയെ തരണം ചെയ്യുക എന്നുള്ളത് വളരെ ശ്രമകരമായിരിക്കും എന്നും എല്ലാവർക്കും മികച്ച രീതിയിലുള്ള സഹായങ്ങളും സഹകരണങ്ങളും പങ്കുവെക്കുവാൻ ആണ് ഐ എം എഫ് ശ്രമിക്കുന്നതെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here