അജ്മാന്‍: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വ്യാജ മാസ്കുകള്‍ നിര്‍മിച്ചവരെ പിടികൂടി.അജ്മാന്‍ സാമ്ബത്തിക മന്ത്രാലയ കാര്യാലയ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വ്യാജ മാസ്ക്കുകള്‍ നിര്‍മിച്ചിരുന്ന രണ്ട് പ്രദേശിക ഉല്‍പാദനശാലകള്‍ അധികൃതര്‍ അടപ്പിച്ചു.

കോവിഡ് വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നുറപ്പാക്കാന്‍ എമിറേറ്റില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത മാസ്ക്കുകള്‍ നിര്‍മിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉല്‍പന്നങ്ങളില്‍ ഉല്‍പാദന രാജ്യങ്ങളുടെ പേര് പതിക്കണമെന്ന നിയമം ലംഘിച്ചിരുന്നതായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്തലവന്‍ അഹ്മദ് ഖൈര്‍ അല്‍ ബലൂശി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here