കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ ഇ-ലേണിങും സ്കൂളില്‍ നേരിട്ട് എത്തിയുമുള്ള ഹൈബ്രിഡ് പഠന രീതിയും അടുത്ത അധ്യയന വര്‍ഷത്തിലും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ആഴ്ചയില്‍ 2 ദിവസം സ്കൂളിലെത്തിയും 3 ദിവസം ഓണ്‍ലൈനിലും പഠിക്കുന്ന രീതിയാണ് ഹൈബ്രിഡ്.

വിദ്യാര്‍ഥികളെ സ്കൂളിലേക്കു ആകര്‍ഷിക്കാനുള്ള മാര്‍ഗനിര്‍ദേശ, കൗണ്‍സലിങ് പരിപാടികളും വൈകാതെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ‍ഹമ്മാദി പറഞ്ഞു.ഭാവിയില്‍ സിലബസ് ഹൈബ്രിഡാക്കി ക്രമീകരിക്കാനും പദ്ധതിയുണ്ട്. ചില വിഷയങ്ങള്‍ക്കു മാത്രം ഫെയ്സ് ടു ഫെയ്സ് ക്ലാസും ശേഷിച്ചവയ്ക്ക് ഇ-ലേണിങുമായിരിക്കും. പഠന സാമഗ്രികളും ഓണ്‍ലൈനായി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here