ദുബായില്‍ ഇ-സ്കൂട്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍. ഗതാഗത നിയമങ്ങള്‍ ഇ-സ്കൂട്ടറുകള്‍ക്കു ബാധകമാണെന്നും നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസും ആര്‍.ടി.എയും വ്യക്തമാക്കി.

റിഗ്ഗ, ജുമൈറ ലെയ്ക്സ് ടവേഴ്സ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലേവാഡ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി, സെക്കന്‍ഡ് ഓഫ് ഡിസംബര്‍ സ്ട്രീറ്റ് എന്നീ 5 ഡിസ്ട്രിക്ടുകളില്‍ മാത്രമാണ് ഇ-സ്കൂട്ടറുകള്‍ക്ക് അനുമതി. നിശ്ചിത മേഖലകളിലൂടെയല്ലാതെ യാത്ര നടത്തിയാല്‍ പിഴ ചുമത്തി വാഹനം പിടിച്ചെടുക്കും.

ഗതാഗത നിയമങ്ങള്‍ ലംഘിച്ച ഇ-സ്കൂട്ടറുകള്‍ ഉള്‍പ്പെടെ 1,863 ഇരുചക്രവാഹനങ്ങള്‍ മാര്‍ച്ച്‌ വരെയുള്ള 3 മാസങ്ങളില്‍ ഷാര്‍ജ പൊലീസ് പിടിച്ചെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here